കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നോക്കി നില്‍ക്കുന്നതിന് പോലും ‘നോട്ട് കൂലി’ വാങ്ങുന്നവരുടെ ഗീര്‍വാണമാണ് പി രാജിവിന്റേതെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു. സമര വിരുദ്ധ പുണ്യാളന്‍, ചിരിപ്പിക്കരുതെന്നും തിരുവഞ്ചൂര്‍ മന്ത്രിയെ പരിഹസിച്ച്‌ എഴുതി.

തലശ്ശേരിയില്‍ വ്യാവസായ സംരംഭം നടത്താന്‍ എത്തിയ ദമ്ബതികള്‍ നാടുവിട്ട സംഭവത്തിലായിരുന്നു പി രാജീവിന്റെ പ്രതികരണം. കേരളത്തില്‍ കൈരളി ടി വി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സിപിഐഎം, സിഐടിയു എന്നിവര്‍ കൊടിയുയര്‍ത്താത്ത, സമരം ചെയ്യാത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോയെന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

‘സമരവിരുദ്ധ പുണ്യാളന്‍’

——————————

ചിരിപ്പിക്കരുത്, പ്ലീസ്

കേരളത്തില്‍ കൈരളി ടിവി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സിപിഐ(എം), സിഐടിയു എന്നിവര്‍ കൊടിയുയര്‍ത്താത്ത, സമരം ചെയ്യാത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോ?

എല്ലാം പൂട്ടിപ്പോയില്ലേ? മറ്റുള്ളതെല്ലാം സംസ്ഥാനം വിട്ടില്ലേ? ഇനി ‘സമര കൊടി’ എവിടെ ഉയര്‍ത്താനാണ്?

ആരെ കബളിപ്പിക്കാനാണ് മന്ത്രീ ഇങ്ങനെ ഒരു പ്രഖ്യാപനം?

നോക്കി നില്‍ക്കുന്നതിന്, നോട്ട് കൂലി വാങ്ങുന്നവരുടെ ഗീര്‍വാണം.

എന്ത് പ്രഹസനമാണ് മന്ത്രീ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക