നിപ്പ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടെ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും മക്കളും ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഒപ്പം ഉണ്ടാകുമെന്നാണ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. കൂടാതെ ഇവരുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 29ന് ലോകനാര്‍കാവ് ക്ഷേത്രത്തില്‍വച്ചാണ് വിവാഹം എന്നാണ് സജീഷ് അറിയിച്ചിരിക്കുന്നത്. രോഗികളെ പരിചരിക്കുന്നതിനിടെ നിപ ബാധിച്ച്‌, 2018 മേയ് 21 നാണ് സിസ്റ്റര്‍ ലിനി മരിച്ചത്.

സജീഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ്‌ 29 ന്‌ വടകര ലോകനാര്‍ കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ ഞങ്ങള്‍ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ
സജീഷ്‌, റിതുല്‍, സിദ്ധാര്‍ത്ഥ്‌, പ്രതിഭ, ദേവ പ്രിയ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക