തിരുവനന്തപുരം: പൊലീസുകാരന്റെ ഭാര്യയെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൂടിയായ വിനുകുമാറിനാണ് സസ്‌പെന്‍ഷന്‍. ആരോപണത്തില്‍ വിശദ വകുപ്പു തല അന്വേഷണവും നടത്തും.

ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ വഴി ഫോണ്‍ വിളിച്ച്‌ ഭാര്യയെ ശല്യം ചെയ്തുവെന്നായിരുന്നു വിനുകുമാറിനെതിരായ പരാതി. 14ന് രാത്രിയായിരുന്നു വിവാദ ഫോണ്‍ വിളി. പരാതി പൊലീസിനും നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് ഡിവൈഎസ്‌പിയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ് പി ഡി ശില്‍പയ്ക്ക് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വിനു കുമാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തില്‍ കര്‍ശനമായ അച്ചടക്ക നടപടി അനിവാര്യമാണെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായുള്ള സസ്‌പെന്‍ഷന്‍. വകുപ്പു തല അന്വേഷണവും നടക്കും. ആറ്റിങ്ങല്‍ സിഐയ്ക്കാകും അന്വേഷണ ചുമതല. നടപടികള്‍ അതിവേഗം തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ വിളിച്ചു വരുത്തി വിനുകുമാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഫോണില്‍ ശല്യം ചെയ്യുന്നുവെന്ന തരത്തില്‍ മുമ്ബും പരാതികള്‍ ഉയര്‍ന്നിരുന്നു. രണ്ട് ദിവസം മുമ്ബ് തന്റെ ബൈക്ക് ആരോ കത്തിച്ചുവെന്ന തരത്തിലെ പരാതിയും പൊലീസിന് വിനുകുമാര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ പോലും അസ്വാഭാവികത കണ്ടെത്തിയെന്നതാണ് വസ്തുത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക