കോട്ടയം: യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കോരുത്തോട് മടുക്കയിൽ കുരുന്നുമല പുതുപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലിയെ (26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയിൽ അഞ്ജലിയെ കണ്ടില്ലെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണർ മൂടിയിരുന്ന വല മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടതായി വീട്ടുകാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രണയിച്ചാണ് ശ്യാമും അഞ്ജലിയും വിവാഹിതരായത്. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക