ജറുസലേം: ഇസ്രായേൽ ദേശീയ ചാരസംഘടനയായ മൊസാദിന്റെ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടറായി വനിതയെ നിയമിച്ചു. ആദ്യമായാണ് ഈ തസ്തികയിലേക്ക് ഒരു വനിതയെ നിയമിക്കുന്നത്. മേലെ ഏർപ്പെടുത്തിയിരിക്കുന്ന നിരീക്ഷണത്തിന് നേതൃത്വം നൽകുന്നതും ഒരു സ്ത്രീയാണെന്നും ഇസ്രായേൽ വ്യക്തമാക്കി. ‘അലെഫ് (എ)’, ‘കുഫ് (കെ)’ എന്നീ ഹീബ്രു അക്ഷരങ്ങൾ ഉപയോഗിച്ചാണ് ഇവരെ അഭിസംബോധന ചെയ്യുന്നതെന്നും ഇസ്രായേൽ സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

രഹസ്യാന്വേഷണ വിഭാഗത്തിൽ 20 വർഷത്തെ പരിചയം അലെഫിനുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇറാനിയൻ ആണവ പദ്ധതി, അന്താരാഷ്ട്ര ഭീകരവാദം, അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് ദേശീയ തലത്തിൽ അലെഫിന് വിവിധ ചുമതലകൾ ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകൾക്ക് അവരുടെ കഴിവും സ്വാധീനവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്. പ്രസ്താവന പ്രകാരം, മൊസാദിന്റെ പ്രവർത്തനങ്ങളിൽ ഗവേഷണം, വിശകലനം, ഉത്തരവാദിത്തങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെ മേൽനോട്ടം ഏജൻറ് എക്കായിരിക്കും. എന്നാൽ, സംഘടനയുടെ കവാടത്തിൽ പ്രവേശിച്ചാൽ സ്ത്രീ-പുരുഷ വ്യത്യാസമൊന്നും ഉണ്ടാകില്ലെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ പറഞ്ഞു.

ഇന്ത്യയിലെ ഇസ്രായേൽ എംബസിയും ഈ ചരിത്രപരമായ നിയമനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മൊസാദിന്റെ ചരിത്രത്തിൽ, രഹസ്യാന്വേഷണ അതോറിറ്റിയുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി അവർ മാറി. ഏജന്റ് ‘എ’ക്ക് എല്ലാ ആശംസകളും നേരുന്നതായി എംബസി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക