രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും യുഗം അവസാനിക്കുകയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പാരിസ്ഥിതികമായും സാമ്പത്തികമായും ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമാകാം. പ്രതിവർഷം 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉൽപന്നങ്ങളും വാതകവും രാജ്യം ഇറക്കുമതി ചെയ്യുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ വെല്ലുവിളി മാത്രമല്ല, പരിസ്ഥിതിയോടുള്ള വെല്ലുവിളി കൂടിയാണ്. 35 ശതമാനം മലിനീകരണവും പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസലിനെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവ് കുറവാണ്. വൈദ്യുതി, എത്തനോൾ, മെഥനോൾ, ബയോഡീസൽ, ബയോ-എൽഎൻജി, ബയോ-സിഎൻജി, ഹൈഡ്രജൻ തുടങ്ങിയ ഊർജ മേഖലകളിൽ വൈവിധ്യവൽക്കരണം നടക്കുന്നുണ്ട്. ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക