വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ അതിവേഗം ഏറ്റെടുക്കുന്നു. ഈ വീഡിയോകൾ പലപ്പോഴും ആളുകളെ രസിപ്പിക്കുന്നതുമാണ്. സോഷ്യൽ മീഡിയയുടെ വരവോടെ, വധൂവരന്മാർ ഈ വീഡിയോകൾ വളരെ ക്രിയാത്മകമായി ചിത്രീകരിക്കാനും പങ്കിടാനും ശ്രദ്ധിക്കുന്നു.

ഇപ്പോഴിതാ ഒരു വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹ മണ്ഡപത്തിലേക്ക് മാസ്സ് എൻട്രി നടത്തിയ ഉത്തരേന്ത്യൻ വധു സോഷ്യൽ മീഡിയ സെൻസേഷനായി. ലെഹങ്ക ധരിച്ച് റോയൽ എൻഫീൽഡ് ബൈക്ക് ഓടിക്കുന്ന വധുവാണ് വീഡിയോയിലെ താരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനത്ത ലെഹങ്കയ്‌ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും വധു അനായാസമായി ബുള്ളറ്റ് ഓടിക്കുന്നു. കല്യാണമണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര. വൈശാലി ചൗധരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക