തൃശൂർ: മദ്യപിച്ച് ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ അറസ്റ്റിൽ. മദ്യപിച്ച് ജോലി ചെയ്ത അഞ്ച് കണ്ടക്ടർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശക്തൻ, നോർത്ത് സ്റ്റാൻഡുകളിൽ തൃശൂർ ഈസ്റ്റ് പൊലീസ് പരിശോധന നടത്തി. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഏഴര വരെ നീണ്ടു. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക