തിരുവനന്തപുരം: ചാൻസലറുടെ അധികാരം കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബന്ധു നിയമനത്തിലെ ദുരൂഹതയിൽ ഉയർത്തിയതോടെ വിവാദമായ സർവകലാശാലാ ഭേദഗതി ബിൽ ഇന്ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിൽ നിന്നാണ് സർക്കാർ പിന്മാറിയത്.ഗവർണറുമായുള്ള ഏറ്റുമുട്ടൽ സർക്കാരിന് നിയമപരമായി ഗുണം ചെയ്യില്ലെന്ന ഉപദേശത്തെ തുടർന്നാണ് സർവകലാശാല ഭേദഗതി ബിൽ ഉപേക്ഷിച്ചത്.

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടുകയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുകയും ചെയ്യുന്ന ബില്ലിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെ ഗവർണർ കൊമ്പുകുലുക്കി. കേരള സർവകലാശാല സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കിയത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ്. സർക്കാരിനെതിരെ തിരിച്ചടിക്കാൻ സർവകലാശാലകളിൽ സി.പി എമ്മിന്റെ ബന്ധു നിയമനങ്ങളും ഫണ്ട് വിനിയോഗവും തടയാൻ ഗവർണർ നീക്കം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെയാണ് സർക്കാർ നിന്ന് പിന്മാറിയത്. എന്നാൽ, ഗവർണറുടെ നടപടി നിഷേധാത്മകമാണെന്നും രാഷ്ട്രീയ സമരം ശക്തമാക്കാനും സി.പി.എം തീരുമാനിച്ചു. കണ്ണൂർ, കേരള സർവകലാശാലകൾക്കെതിരായ ഗവർണറുടെ കടുത്ത നിലപാടിനെ അതേ നാണയത്തിൽ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.

എന്നാൽ ഗവർണർ ക്കെതിരായ നീക്കത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രി ബിജെപിയെ ഭയപ്പെടുന്നു എന്ന പ്രതീതി ഇത് ചിലപ്പോൾ സൃഷ്ടിച്ചേക്കും എന്ന ആശങ്ക പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഒരുപക്ഷേ വരും ദിവസങ്ങളിൽ സ്വർണക്കടത്ത് മൃഗ സഭയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തേക്കാം എന്ന അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വാദങ്ങൾക്ക് ശക്തി കൂടും.

ലോകായുക്ത: അഞ്ചംഗ സമിതിക്ക് സി.പി.ഐ

അതേ സമയം ലോകായുക്ത ഭേദഗതി ബിൽ സി.പി.യുമായി ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ലെങ്കിലും അപ്പീൽ അതോറിറ്റിയായി പ്രത്യേക സമിതി വേണമെന്ന ഇവരുടെ നിർദേശം പരിഗണിക്കുമെന്നാണ് സൂചന. അതേ തലത്തിൽ ലോകായുക്ത ഭേദഗതി ബില്ലിനോട് യോജിക്കാനാകില്ലെന്ന് സി. പി ഉഭയകക്ഷി ചർച്ചയിൽ വ്യക്തമാക്കി. ലോകായുക്തയുടെ വിധി അന്തിമമാണെന്നും മുഖ്യമന്ത്രിക്കും ഗവർണർക്കും സർക്കാരിനും കൂടുതൽ വാദം കേട്ട് തീരുമാനമെടുക്കാമെന്ന വ്യവസ്ഥ മാറ്റാനാണ് ഭേദഗതി. പകരം മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, റവന്യൂ, നിയമ മന്ത്രിമാർ എന്നിവരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയാണ് അപ്പീൽ അതോറിറ്റിയാകേണ്ടത്.

ഇന്നലെ രാവിലെ സി.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഈ നിർദ്ദേശം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി ഒരു ഉറപ്പും നൽകിയില്ല. സമിതിയുടെ പ്രായോഗികത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി. ഐയുടെ നിർദേശം ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ച് ലോകായുക്ത ബില്ലിൽ ഉൾപ്പെടുത്താനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി.രാജീവ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ എന്നിവർ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ എന്നിവരുമായി എകെജി സെന്ററിൽ ചർച്ച നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക