ഡൽഹി: പണത്തിന്റെ അഹങ്കാരത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവതി ഭവ്യാ റായിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നോയിഡയിലാണ് സംഭവം. യുവതിയുടേത് പണക്കാരുടെ ഈഗോയാണെന്നും വച്ച് പൊറുപ്പിക്കരുതെന്നും കാണിച്ച് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഗേറ്റ് തുറക്കാൻ വൈകിയതിനെ ചൊല്ലിയാണ് യുവതി സെക്യൂരിറ്റി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടത്.

സംഭവം ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാളിന്റെ ശ്രദ്ധയിൽപ്പെടുകയും യുവതിക്കെതിരെ കർശന നടപടിയെടുക്കാൻ നോയിഡ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നോയിഡയിലെ സെക്ടർ-126ലെ ജെപി ഗ്രീൻ വിഷ് സൊസൈറ്റിയിലാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെക്യൂരിറ്റി ഗാർഡിന്റെ കൈയിൽ പിടിക്കുമ്പോൾ, അയാൾ വളരെ ശാന്തനായി ഇരിക്കുകയും കാര്യം മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ അശ്ലീലകരമായ ഭാഷയും ആംഗ്യങ്ങളും ഉപയോഗിച്ചാണ് യുവതി സുരക്ഷാ ജീവനക്കാരെ വെല്ലുവിളിക്കുന്നത്. ഗാർഡിന്റെ കോളറിൽ പലതവണ പിടിക്കുകയും അസഭ്യം പറയുകയും വർഗീയ അധിക്ഷേപം നടത്തുകയും ചെയ്‌തതായി ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. മദ്യലഹരിയിലായിരുന്ന യുവതിക്ക് നേരെ നിൽക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ഇവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക