കോഴിക്കോട്: താമരശേരിയില്‍ സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍ക്ക് ഒപ്പം താമരശ്ശേരിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.

രാവിലെയോടെയാണ് ഇയാളുടെ സുഹൃത്തായ ശരത്തിനെയും സ്വന്തം വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കം മുട്ടുകടവ് സ്വദേശിയായ ശരത്ത് രാവിലെ ചുങ്കം ടൗണില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. അഹിനയാണ് ഭാര്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക