തൃക്കടവൂർ ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി സിപിഎം നേതാവിന്റെ കൊലവിളി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദ് ആണ് ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴി‍ഞ്ഞ ദിവസം രാത്രി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

കോര്‍പ്പറേഷന്‍ നീരാവില്‍ ഡിവിഷന്‍ കൗണ്‍സിലർ സിന്ധു റാണിയുടെ ഭര്‍ത്താവാണ് ശിവപ്രസാദ്. ഇയാള്‍ കയ്യില്‍ കൊടുവാളുമായി ക്ഷേത്രത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ഷേത്രത്തില്‍ പോലീസെത്തി ഇയാളില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഇതുവരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക