പാലക്കാട്: മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു സംഘം ആളുകൾ ബസിനുള്ളിൽ കയറി വിദ്യാർഥികളെ മർദിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശേരിയിൽ ബസ് തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്ത് നിന്ന് ബസിൽ കയറിയവർ മലയാളി കുട്ടികളെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമാണ്. റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെട്ടതായി റിപ്പോർട്ട്. കോളജിലെ വിദ്യാർഥികൾ ഉൾപ്പെടെ കണ്ടതായി അറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക