23 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻ വീണ്ടും വരുന്നു. ഹരികൃഷ്ണൻസ് 2 ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സംവിധായകൻ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ഇത്തവണ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു എന്നും സൂചനയുണ്ട്.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 1998-ൽ പുറത്തിറങ്ങിയ ഫാസിലിന്റെ ഹരികൃഷ്ണൻസ് കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും ഏറെക്കുറെ തുല്യത കൈവരിച്ച കാലത്താണ് ഫാസിൽ ഹരികൃഷ്ണസ് എന്ന സിനിമ ചെയ്തത്. അന്ന് ബോളിവുഡിൽ തിളങ്ങി നിന്ന ജൂഹി ചൗള നായികയായ ചിത്രത്തിൽ സംവിധായകൻ രാജീവ് മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിനായി ഷാരൂഖ് ഖാനെയാണ് ആദ്യം തിരഞ്ഞെടുത്തത്. ഡേറ്റില്ലാത്തതിനാൽ അദ്ദേഹത്തിന് ചിത്രത്തിൽ സഹകരിക്കാൻ ആയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ചാക്കോ ബോബനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രണവം ആർട്‌സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്യ്തത് പ്രണവം മൂവീസാണ്. ഫാസിൽ തന്നെയാണ് കഥയും തിരക്കഥയും നിർവഹിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക