ഐഫോൺ 14ന്റെ റിലീസിനായി ഒരു മാസം കൂടി കാത്തിരിക്കുക. സെപ്റ്റംബറിൽ നടക്കുന്ന ആപ്പിൾ ഇവന്റിൽ പുതിയ ഐഫോൺ പതിപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. പതിവുപോലെ ഫോണിന്റെ ഡിസൈനും സ്പെസിഫിക്കേഷനുകളും സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ഐഫോൺ 14 സെപ്റ്റംബർ ആറിനോ സെപ്റ്റംബർ 13നോ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

വരാനിരിക്കുന്ന ഐഫോൺ 14 സീരീസിന്റെ വിലയെക്കുറിച്ച് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ മുമ്പ് ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഐഫോൺ 14 പ്രോയുടെ വില 1,099 ഡോളർ (87,335.99 രൂപ) ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇത് iPhone 13 Pro-യുടെ വിലയേക്കാൾ $100 (7946.86) കൂടുതലാണ്. ഐഫോൺ 14 പ്രോ മാക്‌സിന്റെ വില 1,199 ഡോളറാണ് (95,282.85 രൂപ). അതേസമയം, ഐഫോൺ 14 ന്റെ വില 799 ഡോളർ (63495.41 രൂപ) ആയിരിക്കുമെന്ന് ഗുർമാൻ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതാണ് ഫോണുകളുടെ വില കൂട്ടാൻ കാരണമെന്നാണ് കരുതുന്നത്. ഓൾവെയ്സ് ഓൺ ഡിസ്പ്ലേ, വലിപ്പം കുറച്ച പുതിയ നോച്ച് ഡിസൈൻ, ടൈപ്പ് സി ചാർജിംഗ് പോർട്ട്, മെച്ചപ്പെട്ട സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള പുതുമകൾ ഫോണിൽ നമുക്ക് പ്രതീക്ഷിക്കാം. ഐഫോൺ 14 ലോഞ്ച് ഇവന്റിന്റെ ചിത്രീകരണം ആപ്പിൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ചടങ്ങിൽ ആപ്പിൾ വാച്ച് സീരീസ് 8 ലോഞ്ച് ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക