ചെന്നൈ: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം നിർത്താൻ തയ്യാറാകാത്തതിനെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഭാര്യ തിളച്ച വെള്ളം ഒഴിച്ചു. തമിഴ്നാട്ടിലെ റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങി കിടക്കവേയാണ് ഭാര്യ കൃത്യം നിർവഹിച്ചത്.

റാണിപ്പേട്ട് ബനവരം സ്വദേശിയായ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. 2 കുട്ടികളുടെ പിതാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ മുതൽ ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നെ പതിവുപോലെ ഇരുവരും ഉറങ്ങാൻ പോയി. തുടർന്ന് ഭർത്താവ് ഗാഢനിദ്രയിലായപ്പോൾ ഭാര്യ ഇയാളുടെ ലുങ്കി വകഞ്ഞുമാറ്റിയ ശേഷം തിളച്ച വെള്ളം സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക