ലൈംഗിക രോഗങ്ങളെ തടയാന്‍ സുപ്രധാന തീരുമാനവുമായി ഫ്രാന്‍സ്. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫ്രാന്‍സില്‍ ഇനി സൗജന്യമായി കോണ്ടം ലഭിക്കുന്നതാണ്.യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

ഫാര്‍മസികളില്‍ നിന്ന് കോണ്ടം സൗജന്യമായി ലഭിക്കും. ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഒരു ചെറിയ വിപ്ലവം കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2020 ലും 2021 ലും ഫ്രാന്‍സില്‍ ലൈംഗിക രോഗങ്ങള്‍ 30 ശതമാനം വര്‍ദ്ധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈംഗികമായി പകരുന്ന രോഗങ്ങള്‍ കുറയ്ക്കുകയും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2018 മുതല്‍, ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച്‌ വാങ്ങുന്ന കോണ്ടത്തിനായി ചെലവഴിക്കുന്ന തുക സര്‍ക്കാര്‍ വ്യക്തികള്‍ക്ക് തിരികെ നല്‍കാന്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷം ആദ്യം 26 വയസ് വരെയുള്ള യുവതികള്‍ക്ക് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സൗജന്യമാക്കിയിരുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ എച്ച്‌ഐവി ഒഴികെയുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടത്താം. 26 വയസ്സിന് താഴെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താനാകുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക