കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിനടിയിലായി.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കാലടി ചെങ്കൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്തനയിൽ വീടുകളിൽ വെള്ളം കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാർത്താണ്ഡവർമ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയരുന്നത്. ഇതിൽ കാലടിയിലെ ജലനിരപ്പ് 5.50 മീറ്റർ വെള്ളപ്പൊക്ക മുന്നറിയിപ്പ് മറികടന്നു. 6.395 ആണ് കാലടിയിലിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക