നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ പീഡനക്കേസ്. നടിയും മോഡലുമായ എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

കഴിഞ്ഞമാസം 24 നായിരുന്നു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. എബിസി മലയാളം യൂട്യൂബ് ചാനല്‍ എംഡികൂടിയാണ് ഗോവിന്ദന്‍കുട്ടി. ഈ ചാനലിലെ ടോക് ഷോയ്‌ക്കായി എത്തിയതായിരുന്നു യുവതി. ഇവിടെവെച്ചാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. ഇതിന് ശേഷം ഗോവിന്ദന്‍ കുട്ടി യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടക വീട്ടിലും, സഹൃത്തിന്റെ ഇടപ്പള്ളിയിലുള്ള വില്ലയിലും കാറില്‍വെച്ചും നിരവധി തവണ പീഡിപ്പിച്ചു. ഇതിന് ശേഷം വിവാഹക്കാര്യം യുവതി വീണ്ടും ആരാഞ്ഞു. എന്നാല്‍ നടന്‍ പരാതിക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഇതറിഞ്ഞ നടന്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി നിരവധി തവണ വാട്‌സ് സന്ദേശങ്ങള്‍ അയച്ചതായും യുവതി പറയുന്നു.എറണാകുളം നോര്‍ത്ത് പോലീസിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പോലീസ് മേധാവി, സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച്‌ നാഗരാജു എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ബലാത്സംഗം, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക