ലോകത്തിലെ ജനപ്രിയ മെസേജിംഗ് ആപ്പാണ് വാട്സ്‌ആപ്പ്. ഇത്തവണ അപ്ഡേറ്റുകളില്‍ പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പരമാവധി 512 പേരെ ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചറാണ് പുതുതായി നല്‍കിത്തുടങ്ങിയത്.

ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താല്‍ ഈ സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ഈ സേവനം ലഭിച്ചിരുന്നത്. എന്നാല്‍, വാട്സ്‌ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക