2022 ഓഗസ്റ്റ് രണ്ടാം തീയതി ഉമ്മൻചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയൊരു നാഴികക്കല്ല് താണ്ടുകയാണ്. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡ് ഇനി അദ്ദേഹത്തിന് സ്വന്തം. 18728 ദിവസമാണ് തുടർച്ചയായി അദ്ദേഹം നിയമസഭാംഗത്വം നിലനിർത്തുന്നത്, അതായത് 51 വർഷവും മൂന്നേകാൽ മാസവും.

ഇതുവരെ കെഎംമാണി ആയിരുന്നു ഈ റെക്കോർഡ് നിലനിർത്തിയത്. പാലായിൽ നിന്ന് തുടർച്ചയായി 13 തവണ വിജയിച്ച് നിയമസഭയിലെത്തി ആണ് കെ എം മാണി റെക്കോർഡ് നേട്ടം കൈവരിച്ചത് എങ്കിൽ 1972 മുതൽ 12 തവണ തുടർച്ചയായി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചാണ് ഉമ്മൻചാണ്ടി റെക്കോർഡ് കൈവശപ്പെടുത്തിയത്. പാലായിൽ മാണിയുടെ പോലെ 100% വിജയം റെക്കോർഡാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കും ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിമാരിൽ നാലാം സ്ഥാനം:

കേരളത്തിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചവരുടെ പട്ടികയിൽ ഉമ്മൻചാണ്ടിക്ക് ഉള്ളത് നാലാം സ്ഥാനമാണ്. 2459 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ഈ പട്ടികയിൽ ഒന്നാമൻ ഇ കെ നായനാർ ആണ് (4009 ദിവസം). രണ്ടാം സ്ഥാനത്ത് കെ കരുണാകരനും( 3246) മൂന്നാം സ്ഥാനത്ത് സി അച്യുതമേനോനും (2240) ആണ് ഉള്ളത്.മുഖ്യമന്ത്രിപദം ഉൾപ്പെടെ ആകെ 4190 ദിവസമാണ് ഉമ്മൻചാണ്ടി സംസ്ഥാനത്ത് മന്ത്രി പദവി അലങ്കരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക