നീ എപ്പോഴും ഓണ്‍ലൈനിലുണ്ടല്ലോ എന്ന മുഷിപ്പിക്കുന്ന ചോദ്യം ഇനി ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. ഇതു പരിഹരിക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ് വരുന്നു. സമീപകാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്‍ഡ്രോയിഡ് ഫോണിലെ വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ഓപ്ഷന്‍ ഉടന്‍ വരും. ഈ ഫീച്ചര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഒരു മാസം മുമ്ബ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പരീക്ഷിച്ചിരുന്നു.

ഈ ആഴ്ച ആദ്യം, മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ വാട്സാപ്പ് എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ മുഴുവന്‍ ചാറ്റ് ഹിസ്റ്ററിയും ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്ക് മാറ്റുന്നതിനും തിരിച്ചും സഹായിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ‌

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെറ്റിങ്സ് > അക്കൗണ്ട് > പ്രൈവസി > ലാസ്റ്റ് സീന്‍ എന്ന സെറ്റിങ്സിലൂടെയാണ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷന്‍ ആക്സസ് ചെയ്യേണ്ടത് എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇഷ്ടമുള്ളവര്‍ക്ക് അല്ലെങ്കില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. സ്റ്റാറ്റസ് സെറ്റിങ്സ് പോലെ ഇതിലും സെറ്റ് ചെയ്തിടാനാകും.

ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീറ്റ ടെസ്റ്ററുകള്‍ക്ക് ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും വൈകാതെ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയേക്കും. ആന്‍ഡ്രോയിഡിലെ വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.

നേരത്തെ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌, വാട്ട്‌സ്‌ആപ്പ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയ ഓപ്ഷനുകളില്‍ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങള്‍ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്രദമാകും.

മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് വിന്‍ഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. പുനര്‍രൂപകല്‍പ്പന ചെയ്ത കണ്‍ടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് നല്‍കുമെന്ന് പറയുന്ന അപ്ഡേഷനുകളെ കുറിച്ച്‌ ഏകദേശ രൂപം നല്‍കുന്നതാണ്.

സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോള്‍ഡ് അല്ലെങ്കില്‍ ഇറ്റാലിക്ക് ഫോര്‍മാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്ഡേഷന്‍ വരുന്നതിന് മുമ്ബ് ആപ്പിന്റെ പ്രവര്‍ത്തനക്ഷമതയില്‍ മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക