ദുബായ്: പത്തുമാസം മുൻപ് ഏറ്റ പ്രഹരത്തിന് മറുപടി കൊടുക്കാൻ ഇറങ്ങിയ ഇന്ത്യയുടെ ആദ്യപകുതിയിലെ പെർഫോമൻസ് തകർത്തു. ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാനെ 147 റൺസിനു പുറത്താക്കി. 19.5 ഓവറിലാണ് പാക്കിസ്ഥാന്റെ എല്ലാവരും ഔട്ടായത്. ഇന്ത്യൻ പേസർമാരുടെ തകർപ്പൻ ബോളിങ്ങാണ് താരതമ്യേന ചെറിയ സ്കോറിൽ പാകിസ്ഥാനെ ഒതുക്കാൻ സഹായിച്ചത്.

ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ നാലും ഹാർദിക് പാണ്ഡ്യ മൂന്നും അർഷ്ദീപ് സിങ് രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. തുടക്കം മുതൽ പതറുകയായിരുന്നു പാക്ക് ബാറ്റിങ്. മൂന്നാം ഓവറിൽ തന്നെ സൂപ്പർ താരം ബാബർ അസം വീണു. 9 പന്തിൽ 10 റൺസ് മാത്രമെടുത്ത ബാബറിനെ ഭുവനേശ്വർ കുമാറാണ് വീഴ്ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെയെത്തിയ ഫഖർ സമാനെ (6 പന്തിൽ 10) ആറാം ഓവറിൽ ആവേശ് ഖാൻ, ദിനേഷ് കാർത്തിക്കിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ തന്റെ അടുത്ത ഓവറുകളിൽ ഹാർദിക് പാണ്ഡ്യ, ഇഫ്തിഖർ അഹമ്മദ് (22 പന്തിൽ 28), മുഹമ്മദ് റിസ്‌വാൻ (42 പന്തിൽ 43), ഖുശ്ദിൽ ഷാ (7 പന്തിൽ 2) എന്നിവരെ പുറത്താക്കി. പിന്നീട് ഇന്നിങ്സിന്റെ ഒരുഘട്ടത്തിലും പാക്കിസ്ഥാന് ആധിപത്യം നേടാനായില്ല.

ഷദബ് ഖാൻ (9 പന്തിൽ 10), ആസിഫ് അലി (7 പന്തിൽ 9), മുഹമ്മദ് നവാസ്(3 പന്തിൽ 1), നസീം ഷാ (പൂജ്യം) എന്നിവർക്കൊപ്പം നിലയുറപ്പിക്കാനായില്ല. പത്താം വിക്കറ്റിൽ ഹാരിസ് റൗഫ് (7 പന്തിൽ 13*), ഷാനവാസ് ദഹാനി (6 പന്തിൽ 16) എന്നിവർ ചേർന്നാണ് പാക്ക് സ്കോർ 150ന് അടുത്ത് എത്തിച്ചത്.

മറുപടി ബാറ്റിംങിന്ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ കെ.എൽ രാഹുലിനെയാണ് റണ്ണെടുക്കും മുൻപ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക