മുന്‍നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍ രംഗത്ത്. ദില്ലിയില്‍ എത്തിയ വി.ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്‍്റണി രാജു എന്നീ മന്ത്രിമാ‍ര്‍ക്കാണ് ഇന്ന് റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നത്.

ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ഡല്‍ഹിയില്‍ എത്തിയത്. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനെത്തിയത്. എന്നാല്‍ ഇന്ന് റെയില്‍വേ മന്ത്രിയെ കാണാന്‍ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് കാണാം എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ഡല്‍ഹിയില്‍ എത്തിയതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മന്ത്രി തയ്യാറായില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക