ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് നേരിട്ടത് അതിക്രൂരമായി. പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസന്‍റെ മുടി കുത്തിപ്പിടിച്ച്‌ വലിച്ച്‌, പൊലീസ് കാറിലേക്ക് ബലമായി തള്ളിക്കയറ്റുന്ന വിഡിയോ പുറത്തുവന്നു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തെ ചെറുത്ത് മാധ്യമങ്ങളോട് സംസാരിക്കന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ക്രൂരമായി പെരുമാറുന്നത്.

പലതവണ ഇദ്ദേഹത്തിന്‍റെ മുടിയില്‍ പൊലീസ് കുത്തിപ്പിടിച്ച്‌ വലിക്കുന്നതും കാറിലേക്ക് ബലമായി കയറ്റുന്നതും വിഡിയോയില്‍ കാണാനാകും. ഒടുവില്‍ ഡല്‍ഹി പൊലീസിനൊപ്പം ദ്രുത കര്‍മ സേനാംഗങ്ങളും ചേര്‍ന്ന് ശ്രീനിവാസനെ കാറിലേക്ക് ബലമായി കയറ്റി ഡോര്‍ അടച്ചു. ഇതിനിടെ പലതവണ തലയില്‍ ഇടിക്കുകയും മുടി പിടിച്ച്‌ വലിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ പൊലീസും വെട്ടിലായി. കൈയേറ്റം ചെയ്ത ജീവനക്കാരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ, പാര്‍ലമെന്‍റ് പരിസരത്തെ ഗാന്ധി പ്രതിമക്കു മുന്നില്‍നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക