സോഷ്യൽ മീഡിയയിൽ തരംഗമായി രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. നഗ്നനായി പോസ് ചെയ്തു കൊണ്ടാണ് താരം ആരാധകരെ ഞെട്ടിച്ചത്. പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയത്. ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെ മാഗസിന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധക കമന്റുകളുടെ ബഹളമാണ്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് രൺവീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. 1972ൽ കോസ്‌മോപൊളിറ്റൻ മാസികയിലെ ബർട്ട് റെയ്‌നോൾഡ്‌സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഈ ഫോട്ടോഷൂട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ ചോദിക്കുന്നത്. രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിനു പുറമെ ഇതിനെ കളിയാക്കികൊണ്ടുളള മീമുകളും നിരവധി ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക