പാലായിൽ മൈ ഹെൽത്ത് ഷോറൂം പ്രവർത്തനമാരംഭിച്ചു. മെഡിസിൻ സൂപ്പർ മാർക്കറ്റ് എന്ന കൺസെപ്റ്റ് ആണ് മൈ ഹെൽത്ത് ഷോറൂം പാലായ്ക്ക് സമ്മാനിക്കുന്നത്. നീതി വില്ലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനൊപ്പം, ശിശു പരിപാലന, രോഗി പരിപാലന, വെൽനസ് ഉപകരണങ്ങളും ആദായകരമായ വില കുറവോടുകൂടി ഉപഭോക്താക്കൾക്ക് ഒരുകുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മൈ ഹെൽത്ത് ഷോറൂം ലക്ഷ്യമിടുന്നത്.

പാലാ സെന്റ് തോമസ് മാളിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് 2500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഷോറൂം പ്രവർത്തിക്കുന്നത്. മരുന്നുകൾ, വീൽചെയറുകൾ, ബേബി കെയർ ഐറ്റംസ്, വിവിധ സൗന്ദര്യവർദ്ധക ക്രീമുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഡയബറ്റിക് ചെരുപ്പുകൾ ഉൾപ്പെടെ വിവിധങ്ങളായ ശ്രേണിയിൽപെട്ട അന്താരാഷ്ട്ര ഗുണ നിലവാരമുള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ മൈ ഹെൽത്തിൽ ലഭ്യമാണ്. മരുന്ന് സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഡോർ ഡെലിവറി സൗകര്യവും ഷോറൂം ഒരുക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യായ വിലയിൽ ഗുണനിലവാരം ഉറപ്പാക്കുന്ന ഉൽപ്പന്നങ്ങൾ:

ന്യായ വിലയിൽ ഉപഭോക്താക്കൾക്ക് ഗുണനിലവാരം ഉറപ്പു നൽകുക എന്നതാണ് മൈ ഹെൽത്ത് ഷോറൂമുകളുടെ പ്രവർത്തന മുദ്രാവാക്യം. വിവിധ ഉൽപ്പന്നങ്ങൾ പരിചയപ്പെടുവാനും ബജറ്റിൽ ഒതുങ്ങുന്ന വീൽചെയറുകളും, വാക്കറുകളും, പേഷ്യന്റ് ബെഡ്ഡുകളും തിരഞ്ഞെടുക്കുവാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ എത്തിച്ചു കൊടുക്കുവാൻ ഉള്ള ക്രമീകരണവും ഉപഭോക്താക്കൾക്ക് ഷോറൂം ലഭ്യമാക്കുന്നു.

MARKETING FEATURE
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക