കീവ്: ഇന്ത്യയിലെ ഉക്രൈന്‍ അംബാസഡറെ പിരിച്ചുവിട്ട് ഉക്രൈന്‍. പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുടെ നിര്‍ദ്ദേശാനുസരണമാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്രജ്ഞരെ ഉക്രൈന്‍ പിരിച്ചു വിട്ടിട്ടുണ്ട്. ജര്‍മനി, ഹംഗറി, ചെക്ക് റിപ്പബ്ലിക്, നോര്‍വേ എന്നിവയാണ് മറ്റുള്ള നാല് രാഷ്ട്രങ്ങള്‍.

റഷ്യന്‍ അധിനിവേശത്തിനെതിരെ നിഷ്പക്ഷമോ നിശബ്ദമോ ആയ നിലപാടെടുക്കുന്നതാണ് ഉക്രൈനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തി ഉക്രയിന് വേണ്ടിയുള്ള സഹായസഹകരണങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ മറ്റു രാജ്യങ്ങളിലുള്ള വിദേശ അംബാസഡര്‍മാര്‍ക്ക് സെലെന്‍സ്കി ഉത്തരവ് നല്‍കിയിരുന്നു. ഇത് വേണ്ടത്ര ഫലം കണ്ടില്ല എന്നതാണ് ഈ നീക്കങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക