മേലുകാവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാനലുമായി മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ് മേലുകാവ് എന്ന മലയോരഗ്രാമം. കേരള ചരിത്രത്തില്‍ ആദ്യമായാണ് ആം ആദ്മി പാര്‍ട്ടി ഒരു സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സമ്ബൂര്‍ണ്ണ പാനലുമായി മത്സര രംഗത്തിറങ്ങുന്നത്. ഇവിടെ വിജയിച്ചാല്‍ അതൊരു പുതിയ തുടക്കമാകും ആംആദ്മി പാര്‍ട്ടിക്ക്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വീറോടെ മത്സരിക്കാനുള്ള ആത്മബബലം.

കരുവന്നൂര്‍ ബാങ്കിന്റെയും ഇളങ്ങുളം ബാങ്കിന്റെയും, മൂന്നിലവ് ബാങ്കിന്റെയും അവസ്ഥയിലേക്ക് മേലുകാവ് ബാങ്ക് എത്താതിരിക്കുന്നതിനും, ഈ ബാങ്കിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് പോരാട്ടം. ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഴുവന്‍ പേരും തോറ്റാല്‍ അതൊരു ചെറിയ സംഭവമായിരിക്കും. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ പാനല്‍ ഇവിടെ ജയിച്ചാല്‍ ഒരു മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് പ്രചോദനവും ആവേശവും നല്‍കുന്ന വലിയ സംഭവമായിരിക്കും. മേലുകാവ് ബാങ്കിനെ സഹകരണ ബാങ്കുകളില്‍ കേരളത്തിലെ ഏറ്റവും നല്ല ബാങ്ക് ആക്കി മാറ്റുമെന്നാണ് ആംആദ്മി പ്രചരണ രംഗത്ത് എത്തിക്കുന്ന മുദ്രാവാക്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരുന്ന പരംജിത് സിംങ്ങ് ചന്നിയെ വീഴ്‌ത്തിയത് കേവലം മൊബൈല്‍ ഫോണ്‍ ഷോപ്പ് ജീവനക്കാരന്‍ ആയ ആദ്മി പാര്‍ട്ടി അംഗം ലാഭ് സിങ്ങ് ആയിരുന്നു. അത് പോലെ അഴിമതിക്കാരായ അതികായന്മാരെ വീഴ്‌ത്തിയ ചരിത്രമുള്ള പാര്‍ട്ടി മേലുകാവിലും തിരഞ്ഞെടുത്തിരിക്കുന്നത് നിസാരമെന്നു തോന്നാവുന്ന സാധാരണക്കാരെ ആണെന്ന് പാര്‍ട്ടി പറയുന്നു. മേലുകാവ് ബാങ്കിലെ പ്രായമേറിയ ഓഹരി ഉടമ അടക്കം ഇന്ന് ആംആദ്മിക്കൊപ്പമാണ്. വീറും വാശിയും കൂട്ടി റോഡുകളില്‍ പ്രചരണം നടത്തുകയാണ് അവര്‍. ഓരോ വോട്ടും അവര്‍ക്ക് വിലപ്പെട്ടതാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനവും ്‌അവര്‍ ഒരുക്കുന്നു. മാറുന്ന കാലത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ആംആദ്മി മേലുകാവില്‍ അങ്കം മുറുക്കുകയാണ്.

ബാങ്കിന്റെ കഥ തുടങ്ങുന്നത് 20 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ ബാങ്കിന്റെ പ്രസിഡന്റായിരുന്ന പാപ്പച്ചന്‍ വട്ടക്കാനായില്‍ എന്ന വയോധികനില്‍ നിന്നാണ്. അന്ന് പാപ്പച്ചന്‍ വട്ടക്കാനായിലിന്റെ കാലത്ത് ഈ ബാങ്കിന് കോട്ടയം ജില്ലയിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കഥ മാറി….ഇരു മുന്നണികളും മാറി മാറി ഭരിച്ച്‌ ഇന്ന് ബാങ്ക് ആകെ നല്‍കിയിട്ടുള്ള വായ്പയുടെ നാലിലൊന്നും കിട്ടാക്കടമായി കിടക്കുന്നു. കോടിക്കണക്കിന് രൂപ നഷ്ടത്തില്‍ പോകുന്ന ബാങ്ക് ഓഹരി ഉടമകള്‍ക്ക് യാതൊരു നേട്ടവും നല്‍കുന്നുമില്ല .

ഇതിനിടയില്‍ ഇരു മുന്നണികളും ക്ലീന്‍ ഇമേജ് ഉള്ള പലരേയും അവരുടെ നേട്ടത്തിനായി ബാങ്ക് ഭരണസമിതിയിലേക്ക് ജയിപ്പിച്ചെടുത്തു. എങ്കിലും അവരൊക്കെ ഇവരുടെ പ്രവൃത്തിയില്‍ അവര്‍ മനം മടുത്ത് പിന്നീട് മത്സര രംഗത്ത് പിന്മാറി. ബാങ്കിനെ നഷ്ടത്തിലാക്കിക്കൊണ്ടുള്ള ഇക്കൂട്ടരുടെ നാടകംകളി കണ്ട് മടുത്തതു കൊണ്ടാണ് ബാങ്കിനോട് ആത്മ ബന്ധമുള്ള മുന്‍ പ്രസിഡന്റായിരുന്ന വി.ഐ. അബ്രാഹം (പാപ്പച്ചന്‍ വട്ടക്കാനായിലും) അദ്ദേഹത്തോടൊപ്പം മറ്റ് 12 പേരും വീണ്ടും മത്സര രംഗത്ത് വരാന്‍ തയ്യാറായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക