നാഗ്പൂര്‍: കാമുകിക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഇരുപത്തെട്ടുകാരനായ അജയ് പര്‍തേകിയാണ് ഹോട്ടല്‍മുറിയില്‍ വെച്ച്‌ മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

നാഗ്പൂര്‍ സാവോനറിലെ ഒരു ലോഡ്ജിലാണു സംഭവം. ഡ്രൈവറായും വെല്‍ഡിങ് ടെക്നീഷ്യനായും ജോലി ചെയ്യുന്നയാളാണ് അജയ് പര്‍തേകി. മധ്യപ്രദേശില്‍നിന്നുള്ള 23 വയസ്സുകാരിയുമായി ഇയാള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരുടെയും വീട്ടുകാര്‍ക്കും ബന്ധം അറിയാമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് നാലിനാണ് ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ യുവാവ് ബോധരഹിതനാകുകയായിരുന്നു. യുവതി ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അറിയിച്ചു.

ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് അജയ് മരിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരും പ്രതികരിച്ചു. യുവാവ് എന്തെങ്കിലും തരത്തിലുള്ള മയക്കു മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുവാവിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക