കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച്‌ ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എഎസ്‌ഐ ബല്‍രാജിനാണ് അബദ്ധം പറ്റിയത്. ഫോണെടുത്തതും ഒരു അര ഷവായിയും മൂന്ന് കുബ്ബൂസും പോരട്ടെയെന്ന് ഓര്‍ഡര്‍ പറഞ്ഞു.

എന്നാല്‍ തിരികെ കിട്ടിയ മറുപടിയോടെ പൊലീസുകാരന് അബദ്ധം മനസ്സിലായത്. ഒരുരക്ഷയും ഇല്ലല്ലോ ഇത് ഫറൂഖ് എസിപി എഎം സിദ്ധിഖിന്റെ നമ്ബറാണെന്നായിരുന്നു മറുപടി. വിളിച്ച പാലീസുകാരന്‍ മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും എസിപി സൗമ്യമായി വിഷയം കൈകാര്യം ചെയ്തു. അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് എസിപി പൊലീസ് ഉദ്യോഗസ്ഥനെ ആശ്വസിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഡിയോ ക്ലിപ്പ് ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക