അയോധ്യയില്‍ ഗര്‍ഭിണിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയത് ടീ ഷര്‍ട്ട് ബ്രാന്‍ഡ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍. അധ്യാപിക കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷമാണ് പ്രതിയായ 18ക്കാരനെ പിടികൂടിയത്.

പ്രതിയെക്കുറിച്ച്‌ യാതൊരു സൂചനയും ലഭിക്കാതെ അന്വേഷണം തടസപ്പെട്ടിരിക്കെയാണ് സിസി ടിവിയില്‍ പതിഞ്ഞ പ്രതിയുടെ വസ്ത്രം കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്. ടീഷര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള ബ്രാന്‍ഡ് പേര് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെയും സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന യുവാക്കളുടെയും സഹായത്തോടെയായിരുന്നു അന്വേഷണം. ചോദ്യം ചെയ്യലിന്റെ ആരംഭത്തില്‍ തന്നെ താനാണ് അധ്യാപികയെ കൊന്നതെന്ന് വിദ്യാര്‍ഥി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താനും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ട് അധ്യാപിക സമ്മതിക്കാത്തത് കൊണ്ടാണ് കൊന്നതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബന്ധം പുറത്ത് അറിഞ്ഞാല്‍ നാണക്കേടാവുമെന്ന് തോന്നിയത് കൊണ്ടാണ് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ആലോചിച്ചതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് അധ്യാപികയെ കൊന്നത്. ജൂണ്‍ ഒന്നാം തീയതിയാണ് 35-കാരിയായ ഗര്‍ഭിണിയായ അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക