കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു കഴിഞ്ഞദിവസം പി സി ജോർജ്ജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവം. പിണറായി വിജയനെതിരെ സ്വപ്ന സുരേഷ്, ക്രൈം നന്ദകുമാർ എന്നിവരോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ അദ്ദേഹത്തെ അപ്രതീക്ഷിതമായി പോലീസ് പീഡന കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സോളാർകേസിലെ പ്രതിയായ വിവാദനായിക യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്.

ഇത് സർക്കാർ ജോർജിനെതിരെ നടത്തിയ പകപോക്കലാണ് എന്ന ആരോപണവും അറസ്റ്റിനു പിന്നാലെ ഉയർന്നിരുന്നു. അറസ്റ്റ് ചെയ്തു മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പി സി ജോർജിന് വിശദമായ വാദത്തിന് ഒടുവിൽ ഇരയുടെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോൾ മലയാളത്തിലെ ഒരു ഓൺലൈൻ വാർത്താ മാധ്യമം പിസി ജോർജും കേസിലെ പരാതിക്കാരിയും തമ്മിലുള്ള ഒരു ശബ്ദരേഖ പുറത്തുവിട്ടിരിക്കുകയാണ്. പിസി ജോർജ് പരാതിക്കാരിയുടെ ലൈംഗിക ആവശ്യം ഉന്നയിക്കുന്ന ശബ്ദരേഖ ആണെന്നാണ് മാധ്യമം അവകാശപ്പെട്ടിരുന്നത്. വീഡിയോ ചുവടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാർക്ക് ലൈവ് എന്ന ഓൺലൈൻ മാധ്യമമാണ് ശബ്ദരേഖ അടങ്ങുന്ന വീഡിയോ റിപ്പോർട്ട് പുറത്തു വിട്ടത്. സംഭാഷണങ്ങൾ വ്യക്തമല്ല എങ്കിലും ശബ്ദം താഴ്ത്തി എന്തോ രഹസ്യം പറയുകയാണ് പിസി ജോർജ് എന്ന സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. ശബ്ദ രേഖയുടെ ആധികാരികത സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും മാധ്യമ റിപ്പോർട്ട് പ്രകാരം ഈ ശബ്ദരേഖകൾ പരാതിക്കാരി അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക