അബോർഷന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്ന് യുഎസ് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാറ്റത്തിന് ഒരുങ്ങി ഗൂഗിള്‍. അബോർഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററിയാണ് ഗൂഗിള്‍ നീക്കം ചെയ്യുന്നത്. നിലവില്‍ ഉപയോക്താവ് ഗൂഗിള്‍ അക്കൗണ്ടിലെ ലൊക്കേഷന്‍ ഹിസ്റ്ററി ആക്ടിവേറ്റ് ചെയ്താല്‍ മാത്രമേ പ്രവര്‍ത്തനക്ഷമം ആകുകയുള്ളൂ.

ലൊക്കേഷന്‍ പെര്‍മിഷന്‍ കൊടുക്കാത്തവരില്‍ ഡിഫോള്‍ട്ട് ആയി അത് ഓഫ് ആയിരിക്കും. അബോർഷന് കടുത്ത നിയന്ത്രണമാണ് യുഎസില്‍ കൊണ്ടുവന്നിട്ടുള്ളത്. അബോര്‍ഷനുമായി ബന്ധപ്പെട്ട ദുരുപയോഗ സാധ്യതകള്‍ കണക്കിലെടുത്താണ് ഗൂഗിള്‍ ലൊക്കേഷനുകള്‍ നീക്കം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അബോഷന്‍ ക്ലിനിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നതിന് പുറമേ, ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അഡിക്ഷന്‍ ട്രീറ്റ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്ന ഉപയോക്താക്കളുടെ ലൊക്കേഷനുകളും നീക്കം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക