കൊച്ചി: കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ മതപരമായി അധിക്ഷേപിച്ചതിന്​ സ്വപ്​ന സുരേഷി​ന്‍റെ അഭിഭാഷകന്‍ കൃഷ്​ണരാജിന്​ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഡ്വ. ആര്‍. കൃഷ്ണരാജ് കോടതിയില്‍ വാദിച്ചു.

ഉദയ്പൂര്‍ കൊലപാതകത്തിന്റെ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ്, കൃഷ്ണരാജ് ജീവന് ഭീഷണിയുണ്ടെന്ന് വാദം ഉന്നയിച്ചത്. കോടതി ഉത്തരവിടുന്ന ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണരാജ് അറിയിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍, എറണാകുളം സെന്‍ട്രല്‍ പോലീസാണ് കൃഷ്ണരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക