അടിമാലി: യുവ കര്‍ഷകന്‍റെ മീന്‍ കുളത്തില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വിളവെടുക്കാറായ മത്സ്യം മോഷണം പോയതായി പരാതി. ശാന്തന്‍പാറ പത്തേക്കര്‍ സ്വദേശിയായ പാറമലയില്‍ ജോമോന്‍ എന്ന യുവ കര്‍ഷകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചേരിയാറില്‍ പാട്ടത്തിനെടുത്ത കുളത്തില്‍ വളര്‍ത്തിയിരുന്ന തിലോപ്പിയ, നട്ടര്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയവയാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയിരിക്കുന്നതെന്നും ജോമോന്‍ പറയുന്നു. കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് വിളവെടുക്കാനിരുന്ന മത്സ്യത്തെ മോഷ്ടിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളെക്കുറിച്ച സൂചനകള്‍ നാട്ടുകാര്‍ നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കൃത്രിമ എയറേഷന്‍ സംവിധാനത്തിലൂടെയാണ് മൂന്ന് സെന്‍റ് കുളത്തില്‍ നാലായിരത്തോളം മത്സ്യ ക്കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. ഇത് കൂടാതെ രണ്ട് കുളങ്ങളും മത്സ്യം വളര്‍ത്താന്‍ ജോമോന്‍ പാട്ടത്തിനെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക