പ്രിയ താരങ്ങളുടെ ഗാരേജുകളിലെ വാഹനങ്ങൾക്ക് മലയാളി താരങ്ങളോളം ആരാധകരുണ്ട്. താരങ്ങളുടെ വാഹനങ്ങളോടുള്ള അഭിനിവേശം ആരാധകരും ഏറ്റെടുക്കുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരനായ ഫഹദിന്റെ പുതിയ ഉറൂസാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിന്റെ ശേഖരത്തിലേക്ക് ലംബോർഗിനിയുടെ എസ്‌യുവി മോഡലായ ഉറൂസ് കൂടി. 3.15 കോടി രൂപയിൽ ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആർടി ഓഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈയിലാണ് വാഹനം രജിസ്റ്റർ ചെയ്തത്.

കേരളത്തിൽ ലംബോർഗിനി ഉറൂസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജാണ് ഇതേ മാതൃകയിലുള്ള വാഹനം സ്വന്തമാക്കിയ മറ്റൊരു താരം. ജൂണിൽ ലംബോർഗിനി എസ്‌യുവി പ്രീമിയം സെക്കൻഡ് ഹാൻഡ് പൃഥ്വി സ്വന്തമാക്കി. കേരള രജിസ്ട്രേഷനുള്ള 2019 മോഡൽ ഉറൂസിന്റെ നിലവിലെ ഓൺറോഡ് വില ഏകദേശം 4.35 കോടി രൂപയാണ്. 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറൂസാണ് താരം വാങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3.6 സെക്കൻഡിൽ 100 ​​കിലോമീറ്ററും 12.8 സെക്കൻഡിൽ 200 കിലോമീറ്ററും വേഗത്തിലെത്താനുള്ള കഴിവുള്ള ഉറൂസിന് ‘സൂപ്പർ എസ്‌യുവി’ എന്ന പേരുമുണ്ട്. മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്റർ ട്വിൻ ടർബോ വി-8 എഞ്ചിനാണ് ലംബോർഗിനി ഉറൂസിന് കരുത്തേകുന്നത്. ഇത് 650 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഏത് ഭൂപ്രദേശത്തും ഓടിക്കാൻ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകൾ ഉറൂസിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഈ വാഹനം ഏറെ മുന്നേറിയിട്ടുണ്ട്.

ആഗോളതലത്തിൽ ലംബോർഗിനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്. ഈ വർഷം ആദ്യം ഫഹദ് ടൊയോട്ടയുടെ ആഡംബര എംപിവി മോഡൽ വെൽഫയർ സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ, ജർമ്മൻ സൂപ്പർകാർ നിർമ്മാതാക്കളായ പോർഷെയുടെ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ്സും അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക