‘അമ്മ’ സംഘടന ക്ലബ്ബ് ആണെങ്കിൽ അതിൽ അംഗമാകാനില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയിൽ മറുപടിയുമായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് മോശം വാക്കല്ലെന്നും മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി അതിനെ വ്യാഖ്യാനിക്കുന്നത് ജനങ്ങൾക്കിടയിൽ സംഘടനയ്ക്ക്‌ വലിയ അവമതിപ്പ് ഉണ്ടാക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

താരസംഘടന ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അമ്മ ക്ലബ്ബ് ആണെങ്കിൽ അതിൽ താൻ അംഗമാകാനില്ലെന്നുമായിരുന്നു ഗണേഷ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടവേള ബാബുവിന്റെ വാക്കുകൾ:

ബഹുമാനപ്പെട്ടകെ. ബി. ഗണേഷ്കുമാർ, 26.06.2022 ൽ നടന്ന ‘ അമ്മ’ ജനറൽ ബോഡി മീറ്റിങിനു ശേഷം, പത്രസമ്മേളനത്തിൽ, ‘അമ്മ’ ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക