കോഴിക്കോട് വടകരയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം കാര്‍ കത്തിച്ചു. മര്‍ദനമേറ്റ കല്ലേരി സ്വദേശി ബിജു അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്വട്ടേഷന്‍ ആക്രമണമാണെന്നാണ് സംശയം. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലിസ്.

കല്ലേരി കുട്ടിചാത്തന്‍ ക്ഷേത്രത്തിന് മുന്നിലെത്തിച്ചാണ് ബിജുവിനെ ക്രൂരമായി മര്‍ദിച്ച ശേഷം കാര്‍ കത്തിച്ചത്. പുലര്‍‍ച്ചെ രണ്ട് മണിയോടെ അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞാണ് ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന് പിന്നില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍. ബിജുവിനെ നേരത്തെ പരിചയമുള്ളവരാണ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ദുരൂഹതകളില്ലെന്നും സ്വര്‍ണകടത്തുമായി ബന്ധമില്ലെന്നുമാണ് ബിജുവിന്‍റെ വാദം. ആളു മാറിയതാകാമെന്ന സംശയമാണ് ബിജു ഉയര്‍ത്തുന്നത്. എന്നാല്‍ ഈ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ അന്വേഷണസംഘം തിരിച്ചറി‍ഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക