ഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിലേക്ക് പ്രവേശിക്കാന്‍ രാജ്യത്തൊട്ടാകെയുള്ള യുവാക്കളുടെ കുത്തൊഴുക്ക്. നാല് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന് ലഭിച്ചത് 94,000 അപേക്ഷകള്‍ ആണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെ പത്തര വരെയുള്ള കണക്കുകളാണിത്.

രാഷ്ട്രീയ താല്പര്യങ്ങള്‍ മൂലം രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലും, സൈനിക സേവനം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന ആവേശഭരിതരായ യുവാക്കള്‍ ഈ സുവര്‍ണ്ണ അവസരം പ്രയോജനപ്പെടുത്തുകയാണ്. മറ്റുള്ള സായുധസേനകളിലും സമാനമായ അവസ്ഥയാണ്. ജൂലൈ അഞ്ചാം തീയതിയാണ് രജിസ്ട്രേഷന്‍ ക്ലോസ് ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് ജൂണ്‍ 14നാണ്. ഇതിനെ തൊട്ടുപിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ബിഹാറാണ് ഏറ്റവുമധികം പ്രതിഷേധങ്ങള്‍ക്ക് വേദിയായത്. അക്രമങ്ങളെ തുടര്‍ന്ന് മുന്നൂറിലധികം ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക