റോം: പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്ബനിയുടെ ഉടമ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ അന്തരിച്ചു. ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്ബന്നനും പെഴ്‌സല്‍, ഓക്ക്‌ലീ എന്നീ ബ്രാന്‍ഡുകളുടേയും ഉടമ കൂടിയാണ് ഡെല്‍ വെക്കിയോ. 87 വയസ്സായിരുന്നു.

2022ലെ ഫോബ്‌സ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് വ്യക്തമാക്കുന്നത്. ലോക കോടീശ്വരന്മാരില്‍ 54ാം സ്ഥാനമാണ് അദ്ദേഹത്തിന്. 1961ല്‍ ലക്‌സോട്ടിക്ക എന്ന കമ്ബനി ആരംഭിച്ചായിരുന്നു വ്യവസായത്തില്‍ ഇറങ്ങിയത്. 2018ല്‍ ഫ്രഞ്ച് കമ്ബനി എസിലോറിനെ ഏറ്റെടുത്ത് എസിലോര്‍- ലക്‌സോട്ടിക്ക എന്ന കമ്ബനിക്ക് രൂപം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോര്‍ജിയോ അര്‍മനി അടക്കം കമ്ബനികളുമായി സഹരിക്കുകയും പിന്നീട് റെയ്ബാന്‍, ഓക്ക്‌ലീ, പെഴ്‌സല്‍ തുടങ്ങി ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുകയായിരുന്നു. 1935ല്‍ മെയ് 22 മിലാനിലായിരുന്നു ജനനം. 2000ത്തില്‍ ബിസിനസില്‍ നിന്നും മാറി നിന്നെങ്കിലും 2014ല്‍ തിരിച്ചെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക