അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘ തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. ബോളിവുഡില്‍ ചിത്രം പണം വാരുമ്ബോള്‍ അതിന്റെ ഒരു വിഹിതം ആന്റണി പെരുമ്ബാവൂരിന്റെ പെട്ടിയില്‍ വീഴുന്നുണ്ട്. ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം കൊടുത്തത് മാത്രമല്ലാതെ ഹിന്ദി പതിപ്പിന്റെ സഹ നിര്‍മ്മാണം ആന്റണി പെരുമ്ബാവൂരാണ്. വെങ്കടേഷിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ തെലുങ്ക് പതിപ്പും നിര്‍മ്മിച്ചത് ആന്റണി തന്നെയായിരുന്നു.

ഈ വാരാന്ത്യത്തോടെ 100 കോടിയോളം രൂപ ‘ദൃശ്യം 2 ‘ സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ 3,302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അജയ് ദേവ്ഗണ്‍, ശ്രയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക