ചെന്നൈ: പ്രസാദത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ക്ഷേത്രം. ചെന്നൈ പടപ്പയിലെ ജയദുര്‍ഗ പീഠം ക്ഷേത്രമാണ് ഈയിടെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലെ പോലെ പഴമോ പൂക്കളോ ചന്ദനമോ അല്ല, മറിച്ച്‌ ബര്‍ഗറുകളും സാന്‍ഡ്‌വിച്ചുകളുമാണ് ഇവിടെ പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നത്.

ചിലസമയങ്ങളില്‍ ബ്രൗണിയും പ്രസാദമായി വിതരണം ചെയ്യാറുണ്ട്. ഈ പ്രസാദങ്ങള്‍ എല്ലാം തന്നെ എഫ്‌എസ്‌എസ്‌എഐ ഔദ്യോഗികമായി അംഗീകരിച്ചതുമാണ്. ജയദുര്‍ഗ പീഠം ക്ഷേത്രത്തിലെ ഉടമ കെ.എസ് ശ്രീധറിന്റെയാണ് ഈ ന്യൂജനറേഷന്‍ ആശയം. ഇദ്ദേഹം ഒരു ഹെര്‍ബല്‍ ഓങ്കോളജിസ്റ്റ് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശുചിത്വത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പ്രസാദങ്ങളില്‍ എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകരുടെ ജനനതിയതികള്‍ ഇവിടെ അടയാളപ്പെടുത്തും. പിന്നീട്, അവരുടെ ജന്മ നാളുകളില്‍ കേക്കുകളും ക്ഷേത്രത്തില്‍ നിന്നും ലഭിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക