ചണ്ഡീഗഡ്: പഞ്ചാബില്‍ അടുത്തമാസം ഒന്നാം തീയതി മുതല്‍ വൈദ്യുതി സൗജന്യമാക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2022- 23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ അവതരിപ്പിക്കവേയാണ് ജനത്തിന് ഏറെ പ്രയോജനകരമായ തീരുമാനം ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ പ്രഖ്യാപിച്ചത്. ഇതോടെ ആം ആദ്മി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ തന്നെ പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദ്ധാനമായ സൗജന്യ വൈദ്യുതി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ്.

ഓരോ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് നല്‍കുന്നത്. സൗജന്യ വൈദ്യുതി ഏര്‍പ്പെടുത്താനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി ഭഗവന്ത് മാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളെല്ലാം പിന്തുടരാനാണ് ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇപ്രകാരം ജനതാ ബഡ്ജറ്റാണ് ഇന്ന് പഞ്ചാബില്‍ അവതരിപ്പിച്ചത്. ഇതിനായി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കുകയും, ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൊതുസമൂഹത്തില്‍ നിന്നും 20,384 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടലാസ് രഹിത ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. മുന്‍സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്താല്‍ സംസ്ഥാനത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്ബത്തിക ആരോഗ്യം വീണ്ടെടുക്കുക, പൊതു ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുക, ആരോഗ്യ-വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങി മൂന്ന് പ്രധാന കാര്യങ്ങള്‍ക്കാണ് ആദ്യ വര്‍ഷത്തെ ഭരണത്തില്‍ ആം ആദ്മി സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നത്.

ഇതിനൊപ്പം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നാണ് ഞങ്ങളുടെ പിറവി തുടങ്ങിയത്, അഴിമതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക