ബലാത്സഗ കേസില്‍ കുറ്റക്കാരനായ നടന്‍ വിജയ് ബാബുവിനെ ഉടന്‍ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കും. വിജയ് ബാബു ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് താരസംഘടനയില്‍ നിന്ന് അഭിപ്രായമുണ്ടായിരിക്കുന്നത്.

വിജയ് ബാബുവിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ച ശേഷം നടപടി മതിയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയുടെ തീരുമാനം. ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽനിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. കെബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക