ഏറെ നാളുകൾക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരാധകർ മനസ്സിലാക്കുന്നു. ഏറെ നാളുകൾക്ക് ശേഷം താരത്തെ നേരിട്ട് കണ്ട സന്തോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരും.

താരസംഘടനയായ അമ്മയ്ക്ക് ഫണ്ട് പിരിക്കാൻ നടത്തുന്ന പരിപാടിയുടെ പ്രൊമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വേദിയിലെത്തിയ തന്റെ ഉറ്റ സുഹൃത്തിനെ ചുംബിച്ചാണ് മോഹൻലാൽ അഭിവാദ്യം ചെയ്യുന്നത്. രമേഷ് പിഷാരടി, ഹണി റോസ്, അജു വർഗീസ് തുടങ്ങി എല്ലാ താരങ്ങളും ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും സിദ്ദിഖും ആണ് ശ്രീനിവാസനൊപ്പം വീഡിയോയിൽ വേദിയിൽ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനമാണ് അദ്ദേഹം ആശുപത്രി വിട്ടത്. മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കളായ ധ്യാന് ശ്രീനിവാസനും വിനീത് ശ്രീനിവാസനും ശ്രീനിവാസന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ശ്രീനിവാസന്റെ ആരോഗ്യനില വഷളായി എന്നതായിരുന്നു ആരാധകരെ ഒന്നടങ്കം സങ്കടപ്പെടുത്തിയ വാർത്ത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക