വിയറ്റ്നാമിലെ ഏറ്റവും ജനസാന്ദ്രത ഏറിയ നഗരമായ ഹോ ചി മിൻ സിറ്റിയിലെ ഒരു ആഡംബര ഹോട്ടലില്‍ റെയ്ഡ് നടത്തിയ പൊലീസ് പൊളിച്ചത് എയര്‍ഹോസ്റ്റസുമാര്‍ അടങ്ങുന്ന ഒരു നക്ഷത്ര വേശ്യാലയം. മുപ്പതോളം എയര്‍ഹോസ്റ്റസുമാര്‍ ഈ സംഘത്തില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിയറ്റ്നാമിലെ ഒരു രാത്രിക്ക് ധനാഢ്യരായ കക്ഷികളില്‍ നിന്നും ഇവര്‍ ഈടാക്കിയിരുന്നത്2,360 പൗണ്ട് (ഏതാണ്ട് രണ്ടര ലക്ഷത്തോളം രൂപ) ആണ് എന്ന് പൊലീസ് പറയുന്നു.

ബുധനാഴ്‌ച്ച വൈകിട്ട് പൊലീസ് ഈ ആഡംബര ഹോട്ടലില്‍ എത്തുമ്ബോള്‍ മൂന്ന് എയര്‍ഹോസ്റ്റസുമാര്‍ തങ്ങളുടെ കക്ഷികള്‍ക്കൊപ്പം കിടക്കകളില്‍ സജീവമായിരുന്നു. മോഡല്‍ കൂടിയായ മറ്റൊരു യുവതിയെ കക്ഷികളുമായി വിലപേശുന്നതിനിടയില്‍ പിടികൂടുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ഹോട്ടല്‍ ഇരിക്കുന്ന തിരക്കേറിയ തെരുവിലൂടെ നടത്തിയായിരുന്നു കൊണ്ടു പൊയത്. ഈ സെക്സ് റാക്കറ്റിന്റെ മുഖ്യ സംഘാടകയായ വോ തി മൈ ഹാൻ എന്ന 26 കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ കീഴിലുള്ള പെണ്‍കുട്ടികളുടെ, എയര്‍ഹോസ്റ്റസുമാരുടെ യൂണിഫോമിലുള്ള ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടായിരുന്നു യുവതി കക്ഷികളെ ആകര്‍ഷിച്ചിരുന്നത്. വിയറ്റ്നാം എയര്‍ലൈൻസില്‍ എയര്‍ഹോസ്റ്റസ് ആയിരുന്നു വോ തി മൈ ഹാൻ എന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുൻപ് അവര്‍ ജോലിയില്‍ നിന്നും രാജിവെച്ച്‌ ഒഴിയുകയായിരുന്നു. വേശ്യാവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, സെക്സ് റാക്കറ്റ് കാര്യക്ഷമമായി നടത്തുന്നതിനും വേണ്ടിയായിരുന്നു രാജിവെച്ചത്.

വേശ്യാവൃത്തിക്കും, ലൈംഗിക വ്യാപാരത്തിനുമാണ് വിയറ്റ്നാം നിയമങ്ങള്‍ അനുസരിച്ച്‌ വോ തി മൈ ഹാന്റെ പേരില്‍ കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. വ്യോമയാന മേഖലയിലേയും മോഡലിംഗിലേയും സുന്ദരികളായ യുവതികളുമായി സൗഹാര്‍ദ്ദം കൂടി അവരെ പ്രലോഭിപ്പിച്ച്‌ സെക്സ് റാക്കറ്റിലേക്ക് കൊണ്ടുവരികയായിരുന്നു ഇവരുടെ ശൈലി. പണം മുൻകൂര്‍ ആയി വോ തി മൈ ഹാനിന്റെ അക്കൗണ്ടിലെക്ക് കൈമാറിയാല്‍ മാത്രമെ ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ ലഭിക്കുകയുള്ളു.

ചിലര്‍ ഒരു രാത്രി മുഴുവൻ രണ്ട് പെണ്‍കുട്ടികളെ വരെ വാടകക്ക് എടുത്തതായി പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനു പുറമെ സ്വന്തം ശരീരവും അവര്‍ വില്‍ക്കാറുണ്ട്. ഇവരുടെ റാക്കറ്റില്‍ ഉള്ള യുവതികളില്‍ ഏറെയും ഇവരുടെ സഹപ്രവര്‍ത്ത്കരായിരുന്നു. മറ്റ് എയര്‍ലൈനുകളില്‍ നിന്നുള്ള ഹോസ്റ്റസുമാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ ഇടപാടിലും 231 പൗണ്ട് (ഏകദേശം 25,000 രൂപ) ആയിരുന്നു വോ തി മൈ ഹൻ കമ്മീഷനായി ഈടാക്കി കൊണ്ടിരുന്നതെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക