കൊച്ചി: നടൻ ശ്രീകാന്ത് ഭാസിക്ക് അംഗത്വം നല്‍കില്ലെന്ന് അമ്മ സംഘടന. ഇതര സിനിമാ സംഘടനകളുടെ എൻഒസി ലഭിച്ചതിനു ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചില സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം അമ്മയില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും ശ്രീനാഥ് ഭാസി നിരന്തരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് പ്രഖ്യാപിച്ചത്. ഷെയ്ൻ നിഗമിനെതിരേയും നിര്‍മാതാക്കള്‍ സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അമ്മ സംഘടന ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക