പാര്‍ട്ടിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ച്‌ സിപിഎം കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം.

മൂന്ന് ദിവസം മുമ്ബാണ് രാഘവന്‍റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പില്‍ എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവന്‍. കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ വച്ച്‌ അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റൊരാള്‍ക്ക് അയച്ച സന്ദേശം മാറി പാര്‍ട്ടി ഗ്രൂപ്പില്‍ എത്തിയെന്നാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് പോയെന്നായിരുന്നു രാഘവന്‍റെ വിശദീകരണം. എന്നാല്‍ സ്ത്രീകള്‍ അടക്കം ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച രാഘവനെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റ് പാര്‍ട്ടി അംഗങ്ങളുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക