ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം കടുത്ത പ്രതിസന്ധിയിലേക്കെന്നു സൂചന . നേരത്തെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ കാനഡ നിർത്തിവെച്ചിരുന്നു , ഇതിനു പിന്നാലെയാണ് കടുത്ത തീരുമാനങ്ങളുമായി കാനഡ രംഗത്ത് എത്തിയിരിക്കുന്നത്. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് ഹിജ്ജാറിന്റെ കൊലപാതകമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം.

കഴിഞ്ഞ ജൂൺ മാസത്തിൽ ആണ് ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് ഹിജ്ജാർ കാനഡയിൽ വെച്ച് അജ്ഞാതരാൽ കൊല്ലപ്പെടുന്നത് . ഇന്ത്യ ഗവർമെന്റ് ഭീകരനായി പ്രഖ്യാപിച്ച ആളാണ് കൊല്ലപ്പെട്ട ഹർദീപ് സിംഗ് .ഇയാളുടെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർ ആണെന്ന് കാനഡ ആരോപിക്കുന്നു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ രാജ്യത്ത് വെച്ച് തങ്ങളുടെ ഒരു പൗരൻ കൊല്ലപ്പെടുന്നത് ഈ രാജ്യത്തിന്റെ പരമാധികാരത്തെ വരെ ചോദ്യം ചെയ്യും എന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു . ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത അകൽച്ചയിലേക്കു പോകുന്ന ഈ സന്ദർഭത്തിൽ ഇന്ത്യയുടെ നിലപാട് അതീവ നിർണായകമാണ് . ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് പ്രതിവർഷവും കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നത്. ഇവരിൽ പതിനായിരക്കണക്കിന് മലയാളികളുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കാനഡ ബന്ധം വഷളായാൽ അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക